Mon. May 20th, 2024

നവകേരള സദസ്സിന് നേരെ കരിങ്കൊടി പ്രതിഷേധം: നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

By admin Nov 30, 2023
Keralanewz.com

മലപ്പുറം: മലപ്പുറം മങ്കടയില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. നവകേരള സദസ്സിന് നേരെ മലപ്പുറത്ത് വിവിധയിടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

അതേസമയം ആനക്കയത്തും മഞ്ചേരി തുറക്കലിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നവകേരള ബസിന് നേരെ പ്രതിഷേധം സംഘടിപ്പിച്ചു.

നാളെയാണ് നവകേരള സദസിന്റെ മലപ്പുറം ജില്ലയിലെ പര്യടനം അവസാനിക്കുന്നത്. 16 മണ്ഡലങ്ങളില്‍ 11 മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രതിപക്ഷ മണ്ഡലങ്ങളിലും വലിയ ആള്‍ക്കൂട്ടമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കുന്നത്.

Facebook Comments Box

By admin

Related Post