Kerala NewsLocal News

ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; പോലീസ് തയ്യാറാക്കിയ രേഖ ചിത്രവുമായി സാമ്യം; പിന്നാലെ കുണ്ടറ സ്വദേശിയുടെ വീട് അടിച്ച്‌ തകര്‍ത്ത് അജ്ഞാതര്‍

Keralanewz.com

കൊല്ലം: ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ രേഖചിത്രത്തിന് സാമ്യമുള്ള കുണ്ടറ സ്വദേശി ഷാജഹാന്റെ വീട് അജ്ഞാതര്‍ തല്ലി തകര്‍ത്തു.

രേഖചിത്രവുമായി സാമ്യമുള്ളതിനാല്‍ ഷാജഹാനാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്ന് വ്യാപക പ്രചാരമുണ്ടായിരുന്നു അതേസമയം താന്‍ നിരപരാധിയാണെന്നു പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി ഷാജഹാന്‍ മൊഴി നല്‍കി.

പോലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന് സാമ്യമുണ്ടെന്ന പേരിലായിരുന്നു പ്രചരണം ഇയാള്‍ അറസ്റ്റിലായെന്ന പേരിലും ചിലര്‍ പ്രചരണം നടത്തി. എന്നാല്‍ പോലീസ് ഒരു ഘട്ടത്തിലും ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഈ വ്യാജവാര്‍ത്തകള്‍ വിശ്വസിച്ചെത്തിയ ചിലര്‍ ഷാജഹാന്റെ വീട്ടിലെ ജനലും വാതിലും അടിച്ചുതകര്‍ത്തു ഇതിനിടെയാണ് കുണ്ടറ പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. ഈ കേസുമായി യാതൊരു പങ്കുമില്ലായെന്നും കുട്ടിയെ തട്ടികൊണ്ടുപോയ സമയത്ത് താന്‍ ബന്ധുവിനൊപ്പം ആശുപത്രിയിലായിരുന്നുവെന്നും ഷാജഹാന്‍ പോലീസില്‍ മൊഴി നല്‍കി. പോലീസ് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇയാള്‍ മുമ്ബ് ചില കേസുകളില്‍ പ്രതിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്.

Facebook Comments Box