Kerala NewsLocal News

കൊലക്കേസില്‍ കോടതി വിധി കേള്‍ക്കാന്‍ പ്രതിയില്ല; അമ്ബലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയെന്ന് അഭിഭാഷകന്‍

Keralanewz.com

തിരുവനന്തപുരം: കൊലപാതക കേസില്‍ കോടതി വിധി പറയുന്നത് കേള്‍ക്കാനായി നില്‍ക്കാതെ പ്രതി മുങ്ങി. പ്രതിയായ പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവാണ് മുങ്ങിയത്.

സംഭവം നടന്നത് വഞ്ചിയൂര്‍ കോടതിയിലായിരുന്നു. കേസില്‍ വിചാരണ പൂര്‍ത്തിയായിരുന്നു.

പ്രതി കുറ്റക്കാരനാണോ അല്ലയോയെന്ന കാര്യത്തില്‍ വിധിപറയുന്നതിനായി കോടതി വിളിച്ചപ്പോള്‍ അയാള്‍ അമ്ബലത്തില്‍ തേങ്ങ ഉടക്കാന്‍ പോയിയെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. രണ്ടമത് കേസ് പരിഗണിക്കുന്ന സമയത്തും പ്രതി സ്ഥലത്തില്ല. എന്നാല്‍ മൂന്നാം തവണയും ഇതാവര്‍ത്തിച്ചതിന് പിന്നാലെയാണ് പ്രതി മുങ്ങിയതാണെന്ന് മനസ്സിലായത്.

പൊമ്മു എന്ന ബൈജു കൊയ്ത്തൂര്‍കോണം സ്വദേശി ഇബ്രാഹിമിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2022 ലായിരുന്നു കേസിനാസ്പദമായി സംഭവം നടന്നത്. കൊയ്ത്തൂര്‍ കോണത്ത് ഒരു കടയില്‍ മദ്യലഹരിയിലായിരുന്ന പ്രതി സാധനം വാങ്ങുന്നതിനായി എത്തിയതായിരുന്നു. കടയുടമായി സാധനം വാങ്ങിയതിന്റെ പണം നല്‍കാതെ തര്‍ക്കത്തിലായി. ആ സമയതത്് കടയില്‍ സാധനം വാങ്ങാനായി എത്തിയ ഇബ്രാഹിം പ്രശ്‌നത്തില്‍ ഇടപ്പെടുകയും തുടര്‍ന്ന പ്രകോപിതനായ പ്രതി ഇയാളെ കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ഇബ്രാഹിമിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇബ്രാഹിം മരണപ്പെടുകയായിരുന്നു.

Facebook Comments Box