Kerala NewsLocal NewsReligion

സന്നിധാനത്ത് എല്ലാ കുഞ്ഞ് കൈകളിലും രക്ഷാ വളയം; കൂട്ടം തെറ്റിയാല്‍ ആശങ്ക വേണ്ട! പോലീസിന്റെ ടാഗ് സംവിധാനം

Keralanewz.com

സന്നിധാനത്ത് അയ്യപ്പ ദര്‍ശനത്തിനെത്തുന്ന എല്ലാ കുഞ്ഞ് കൈകളിലും ഒരു വളയമുണ്ടായിരിക്കും. ഇത്, കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് മനസ്സമാധാനമേകുന്ന ഒരു രക്ഷാ വളയമാണ്.

അതായത് ശബരിമലയില്‍ കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാല്‍ ആശങ്കപ്പെടേണ്ട, അവരെ സുരക്ഷിത കരങ്ങളില്‍ എത്തിക്കാൻ കേരളാ പോലീസിന്റെ ടാഗ് സംവിധാനം സഹായമാകും.

കേരള പൊലീസാണ് കുഞ്ഞു കൈകളില്‍ ഈ വളയമിടുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു വാച്ചാണെന്ന് തോന്നും. എന്നാല്‍ ഇതില്‍ ചില എഴുത്തുകളും അക്കങ്ങളും കാണാം. കുഞ്ഞിന്റെ ഒപ്പമുള്ളവരുടെ ഫോണ്‍ നമ്ബര്‍, പേര് എന്നിവയാണ് വളയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിരക്കില്‍ കുഞ്ഞുങ്ങള്‍ കൈവിട്ട് പോയാല്‍ പോലീസുകാരുടെ ശ്രദ്ധയില്‍ പെടുകയും കുഞ്ഞിന്റെ കയ്യിലെ ടാഗിലെ ഫോണ്‍ നമ്ബറില്‍ പോലീസുകാര്‍ ബന്ധപെടുകയും ചെയ്യും.

പമ്ബയില്‍ ഗാര്‍ഡ് സ്റ്റേഷനോട് ചേര്‍ന്നാണ് കുട്ടികളുടെ കയ്യില്‍ ടാഗ് ധരിപ്പിക്കുന്നത്. മുമ്ബൊക്കെ കുഞ്ഞുങ്ങള്‍ കൂട്ടം തെറ്റിപ്പോയാല്‍ അനൗണ്‍സ്മെൻറ് ചെയ്താണ് കുഞ്ഞുങ്ങളെ കണ്ടെത്തുക. ഇത് ഏറെ ശ്രമകരമായ കാര്യമായിരുന്നു.10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുമായി ദര്‍ശനത്തിന് എത്തുന്നവര്‍ മക്കളുടെ സുരക്ഷയ്ക്കായി കയ്യില്‍ ടാഗ് ധരിപ്പിക്കണമെന്നാണ് പോലീസ് പറയുന്നത്.

Facebook Comments Box