National NewsReligionTravel

ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ; അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി റെയിൽവേ :

Keralanewz.com

ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച്‌ സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാൻ തയ്യാറായി ഇന്ത്യൻ റെയില്‍വേ.

ഒരാഴ്ചയ്‌ക്കുളളിൽ നൂറിലധികം സ്പെഷ്യല്‍ ട്രെയിനുകളാണ് അയോധ്യയിലേക്ക് സര്‍വീസ് നടത്തുക. അതിനാല്‍, രാജ്യത്തെ മുഴുവൻ റെയിൽവെ സോണുകളോടും ജാഗ്രത പാലിക്കണമെന്ന് റെയില്‍വേ അറിയിച്ചു.

ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ വിവിധ സോണുകളില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

Facebook Comments Box