Thu. May 9th, 2024

ഈ രണ്ട് കാര്യങ്ങള്‍ ആധാറില്‍ എപ്പോഴും തിരുത്താമെന്ന് വിചാരിക്കേണ്ട! അപ്‌ഡേറ്റ് ചെയ്യുമ്ബോള്‍ കൃത്യമായി ചെയ്‌തോളൂ..

By admin Nov 30, 2023
Keralanewz.com

ഒരു മനുഷ്യന്റെ എല്ലാവിധ കാര്യങ്ങളും അറിയാൻ 12 അക്കങ്ങള്‍ അടങ്ങിയിട്ടുള്ള ആധാര്‍ കാര്‍ഡ് മാത്രം പരിശോധിച്ചാല്‍ മതി.

പേര്, വിലാസം, വിരലടയാളം, ജനന തീയതി എന്തിനേറെ പറയുന്നു രക്തഗ്രൂപ്പ് വരെ ആധാറില്‍ അടങ്ങിയിട്ടുണ്ടെന്ന് ഏതൊരു സാധരണക്കാരനും അറിയാം. ആധാറില്‍ കൊടുത്തിരിക്കുന്ന പല കാര്യങ്ങളും നമുക്ക് മാറ്റാൻ സാധിക്കുമെങ്കിലും ഈ രണ്ട് കാര്യങ്ങള്‍ നമ്മള്‍ വളരെ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതുണ്ട്. അറിയാം..

ജനന തീയതി

എല്ലാ ഇന്ത്യൻ പൗരന്മാര്‍ക്കും ആധാര്‍ വളരെ പ്രധാനപ്പെട്ട രേഖയായി മാറിയിരിക്കുകയാണ്. ആധാറില്‍ നമ്മള്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ മേല്‍വിലാസം പോലുള്ള കാര്യങ്ങള്‍ ഇടയ്‌ക്കിടെ മാറ്റാൻ സാധിക്കും. എന്നാല്‍ ജനനതീയതി പോലുള്ള കാര്യങ്ങള്‍ പൂരിപ്പിക്കുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഇടയ്‌ക്കിടെ മാറ്റാൻ സാധിക്കില്ലെന്ന് മാത്രമല്ല പിന്നീട് തൊഴിലുകളുമായോ പരീക്ഷകളുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്ബോള്‍ നിങ്ങള്‍ക്ക് ജനനതീയതിയുടെ പേരില്‍ പ്രയാസപ്പെടേണ്ടി വരും. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്ബോള്‍ ഒരു ജനനതീയതിയും ആധാറില്‍ മറ്റൊരു ജനനതീയതിയും കൊടുത്ത് എസ്‌എസ്‌എല്‍സി പരീക്ഷാ സമയത്ത് പിന്നീട് ജനന തീയതി മാറ്റാൻ നടക്കുന്ന പല സംഭവങ്ങളും നിരവധിയുണ്ടായിട്ടുണ്ട്. അതിനാല്‍ ആധാറില്‍ തെറ്റായ ജനന തീയതി കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പേര്

ജനനതീയതി പോലെ തന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ‘പേര്’. പേരിലെ ഇനീഷ്യലോ മുഴുവൻ പേരോ ഒഴിവാക്കിയായിരിക്കും പലരും പേര് ആധാറില്‍ കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതും നിങ്ങള്‍ക്ക് പിന്നീട് ബുദ്ധിമുട്ടുകള്‍ വരുത്തുമെന്ന് ഓര്‍ക്കുക. പേര് ചേര്‍ക്കുമ്ബോള്‍ അക്ഷരത്തെറ്റ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും വേണം. എല്ലാ ഔദ്യോഗിക രേഖകളിലും പേര് ഒരുപോലെ കൊടുക്കാനും കൃത്യമായി കൊടുക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഈ രണ്ട് കാര്യങ്ങള്‍ ഇടയ്‌ക്കിടെ മാറ്റാൻ ജനങ്ങള്‍ നിരവധി നടപടി ക്രമങ്ങള്‍ നേരിടേണ്ടി വരുന്നതിനാല്‍ കൃത്യമായി പരിശോധിച്ചതിനു ശേഷം മാത്രം രേഖകള്‍ പൂരിപ്പിക്കണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.

Facebook Comments Box

By admin

Related Post