International News

ആയുസ്സ് വര്‍ദ്ധിപ്പിക്കാമെന്ന് മോഹന വാഗ്ദാനം; യുവതിയില്‍ നിന്നും തട്ടിയെടുത്തത് 1.75 കോടി!

Keralanewz.com

പ്രതീകാത്മക ചിത്രം

നിരവധി തട്ടിപ്പു വാര്‍ത്തകളാണ് ദിനം പ്രതി പുറത്തുവരുന്നത്. ഇപ്പോളിതാ ആ വാര്‍ത്തകളുടെ കൂട്ടത്തില്‍ മാറ്റൊരു തട്ടിപ്പ് വാര്‍ത്തകള്‍ കൂടി പുറത്തെത്തിയിരിക്കുന്നു.

സംഭവം ചൈനയിലാണ് . ആയുസ്സ് വര്‍ദ്ധിപ്പിച്ച്‌ നല്‍കാമെന്ന് പറഞ്ഞാണ് ഒരു യുവതിയെ തട്ടിപ്പിനിരയാക്കിയത്. 1.75 കോടി രൂപയാണ് ഓണ്‍ലൈന്‍ ചാറ്റിന് പുറകില്‍ മറഞ്ഞിരിക്കുന്ന തട്ടിപ്പ് വീരന്‍ ഈ യുവതിയില്‍ നിന്ന് കൈകലാക്കിയത്. ഇവിടെ തട്ടിപ്പിനിരയാക്കിയത് 30 കാരിയായ സിയോക്‌സിയ എന്ന യുവതിയെയാണ്.

ഈ തട്ടിപ്പിന് പിന്നില്‍ പ്രവൃത്തിച്ചത് ഓണ്‍ലൈന്‍ ചാറ്റിലൂടെ യുവതിയുടെ വിശ്വാസം നേടിയെടുത്ത ഒരു കപട സന്ന്യാസിയായിരുന്നു. സിയോക്‌സിയ 31 വയസ് വരെ മാത്രമേ ജീവിച്ചിരിക്കുവെന്നായിരുന്നു സന്ന്യാസി യുവതിയോട് പറഞ്ഞത്. എന്നാല്‍ ചില പരിഹാര കര്‍മ്മങ്ങള്‍ ചെയ്താല്‍ ആയുസിന്റെ ദൈര്‍ഖ്യം വര്‍ധിപ്പിക്കാമെന്നും എന്നാല്‍ അതിന് പണ ചിലവുള്ളതായും പറഞ്ഞു. ഇതിനായി ഇയാള്‍ 1.75 ലക്ഷം രൂപ യുവതിയില്‍ നിന്ന് ആവശ്യപ്പെട്ടു.
താന്‍ മരണപ്പെടുമോ എന്ന ഭയത്തില്‍ യുവതി ബന്ധുക്കളില്‍ നിന്നും ഓണ്‍ലൈന്‍ ലോണ്‍ വഴിയും എടുത്ത പണം അയാള്‍ക്ക് കൈമാറി. പണം നല്‍കിയ വിവിരം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ ഫലം ലഭിക്കില്ലായെന്നും പറഞ്ഞ് അയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. പിന്നീട് ഇവരുടെ വിവരം ലഭിക്കാതെ വന്നതോടെ താന്‍ വഞ്ചിക്കപ്പെട്ടന്ന് യുവതിക്ക് മനസ്സിലാകുകയായിരുന്നു.

അതോടെ ആകെ തളര്‍ന്നുപോയ സിയോക്‌സിയയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ അവളെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി സംഭവിച്ച കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിന്റെ മറ്റൊരു കഥ കൂടി പുറത്തുവന്നു. ആ വ്യാജ സിദ്ധന്‍ യഥാര്‍ത്ഥത്തില്‍ ഇവളുടെ റൂംമേറ്റും അടുത്ത സുഹൃത്തുമായ ലു ആണെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റിലായ ലൂവിനോട് സിയോക്‌സയുടെ കയ്യില്‍ നിന്നും തട്ടിയെടുത്ത പണം മുഴുവന്‍ ഉടന്‍ തിരികെ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

Facebook Comments Box