National NewsPolitics

ബി ജെപിയുടെ വിജയം സദ്ഭരണത്തിന് ലഭിച്ച അംഗീകാരം ; ജനങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി; നരേന്ദ്രമോദി

Keralanewz.com

ന്യൂഡൽഹി:ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മിന്നും വിജയത്തിൽ സന്തോഷം പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയിലെ ജനങ്ങള്‍ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്‌ട്രീയത്തോടൊപ്പം നിലകൊള്ളുന്നു എന്നാണ് ഈ സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.

ജനങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്ക് നന്ദി പറയുന്നു. അവരുടെ ക്ഷേമത്തിനായി അശ്രാന്തമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. കഠിനാധ്വാനികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നന്ദി. മാതൃകാപരമാണ് അവരുടെ പ്രവര്‍ത്തനമെന്നും അക്ഷീണം പ്രവര്‍ത്തിച്ചവര്‍ വികസന നേട്ടങ്ങളെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ നാലില്‍ മൂന്നിടത്തും ശക്തമായ ആധിപത്യമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. കൃത്യമായ നിലയില്‍ ലീഡ് നില ഉയര്‍ത്തിയ ബിജെപി മിന്നും വിജയമാണ് നേടിയത്. മൂന്ന് സംസ്ഥാനത്തും മോദി പ്രഭാവവും കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുമാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്.

The post ബ

Facebook Comments Box