Kerala NewsLocal NewsPolitics

‘നവകേരള സദസിന്റെ യാത്ര മതിലുപൊളി യാത്രയായി മാറി; മുഖ്യമന്ത്രി ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുന്നു’

Keralanewz.com

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എംപി.

മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിക്ക് ഒരു സേവനവും നടത്താതെ പണം ലഭിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്ന് വ്യക്തമായെന്ന് കെ മുരളീധരൻ വിമര്‍ശിച്ചു. നവകേരള സദസ് തുടങ്ങിയതില്‍ പിന്നെ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും മതിലുപൊളി യാത്രയാണ് നടത്തുന്നതെന്നും മുരളീധരൻ വിമര്‍ശിച്ചു.

കോടതി നോട്ടീസ് നല്‍കിയ സ്ഥിതിക്കു നടപടികള്‍ നടക്കട്ടെ. പിണറായി വിജയൻ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ആണ് പണം വാങ്ങിയതെങ്കില്‍ വിമര്‍ശിക്കില്ലായിരുന്നു. സമ്മേളനങ്ങള്‍ക്ക് പാര്‍ട്ടികള്‍ പണം വാങ്ങാറുണ്ട്. നവകേരള സദസ്സ് തുടങ്ങിയ ശേഷം മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും മുരളീധരൻ പറഞ്ഞു. മതിലുകളെല്ലാം പൊളിക്കുന്നു. മതിലുപൊളി യാത്രയാണ് നടക്കുന്നത്. സിപിഎമ്മിന്റെ അവസാന യാത്രയാണിത്. പാര്‍ട്ടി തീരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരൻ വിശദമാക്കി.

Facebook Comments Box