International News

ലോകത്തെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യല്‍ ക്ലോക്ക് ടവര്‍ ദുബൈയില്‍

Keralanewz.com

ലോകത്തെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യല്‍ ക്ലോക്ക് ടവര്‍ ദുബൈയില്‍.യുഎഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടൻ ഗേറ്റും പ്രശസ്ത സ്വിസ് ആഡംബര വാച്ച്‌ നിര്‍മ്മാതാക്കളായ ഫ്രാങ്ക് മുള്ളറും തമ്മില്‍ സഹകരിച്ചാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

450 മീറ്റര്‍ ഉയരത്തില്‍ ദുബൈ നഗരത്തിൻ്റെ ഹൃദയഭാഗത്തുതന്നെയാണ് ഈ വാസ്തുവിദ്യാ വിസ്മയം വരുന്നത്. ലോകത്തെ ഏറ്റവും ഉയരമുള്ള റെസിഡൻഷ്യല്‍ ക്ലോക്ക് ടവര്‍ സ്ഥിതി ചെയ്യുന്ന നഗരം എന്ന റെക്കോഡിന് കൂടിയാണ് ദുബൈ ഇതിലൂടെ അവകാശിയാകുന്നത്.

ലോകത്തെ ഏറ്റവും ഉയരമുള്ള റെസിഡൻഷ്യല്‍ ടവര്‍ എന്ന റെക്കോഡും ഈ കെട്ടിടത്തിന് സ്വന്തമായിരിക്കും. ദുബൈ മറീനയിലാണ് കെട്ടിടം നിര്‍മിക്കുന്നത്.കഴിഞ്ഞ ദിവസം ലണ്ടൻ ഗേറ്റിന്റെ സിഇഒ എമാൻ താഹയാണ് പദ്ധതിയെക്കുറിച്ച്‌ വിശദീകരിച്ചത്.ലണ്ടൻ ഗേറ്റും ഫ്രാങ്ക് മുള്ളറും തമ്മിലുള്ള സഹകരണം ദുബൈ സ്കൈലൈനിലും റിയല്‍ എസ്റ്റേറ്റ് ലാൻഡ്‌സ്‌കേപ്പിലും ഇതുവരെ കണ്ടിട്ടില്ലാത്ത വികസനങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ അവകാശവാദം.

Facebook Comments Box