പ്ലേ സ്റ്റോറില്‍ നിന്ന് 17 ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
പ്ലേ സ്റ്റോറില്‍ നിന്ന് 17 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. പ്ലേ സ്റ്റോറില്‍ നിന്ന് ഒരു കോടിയില്‍പ്പരം ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്ത പ്രശസ്തമായ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ നീക്കിയത്.
വായ്പയുടെ മറവില്‍ ഉപയോക്താക്കളുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതായും തെളിഞ്ഞതിനെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ ശക്തമായ നടപടി.
ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തനം വ്യാപകമാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കം ചെയ്ത പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ സ്വന്തം നിലയില്‍ ഫോണില്‍ നിന്ന് ഈ ആപ്പുകളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദഗ്ധര്‍ അറിയിച്ചു.