അക്കൗണ്ട് എസ്ബിഐയിലാണോ.സെര്‍വര്‍ ഡൗണായി ബാലൻസ് അറിയാതെ പണി കിട്ടിയിട്ടുണ്ടോ? ബാലൻസ് ഇങ്ങനെയും അറിയാം
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാല്‍ ബാങ്കില്‍ ചെന്നും എടിഎം കൗണ്ടറില്‍ ചെന്നും അക്കൗണ്ടിലേ ബാലൻസ് എത്രയെന്ന് തിരക്കുന്നവര്‍ ഇന്നും ഒരുപാടുണ്ട്.
യുപിഐ ആപ്പിലൂടെയും യോനോ എസ്ബിഐയിലൂടെയും ബാലൻസ് പരിശോധിക്കാം. പക്ഷേ ആ രണ്ട് മാര്‍ഗങ്ങള്‍ മാത്രമല്ല ഉള്ളത്. ടോള്‍ ഫ്രീ നമ്ബര്‍, എസ്‌എംഎസ് ബാങ്കിംഗ്, എസ്ബിഐ ക്വിക്ക്, നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, എടിഎം തുടങ്ങി മാര്‍ഗങ്ങളിലൂടെയും ബാലൻസ് പരിശോധിക്കാൻ സാധിക്കും.
ടോള്‍ ഫ്രീ നമ്ബര്‍
എസ്ബിഐയില്‍ അക്കൗണ്ട് ഉള്ള വ്യക്തികള്‍ക്ക് ബാങ്കിന്റെ എസ്‌എംഎസ് ബാങ്കിംഗ് സേവനങ്ങളുടെ സഹായത്തോടെ നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാം. ഇതിനായി നിങ്ങള്‍ ഒരു മിസ്ഡ് കോള്‍ നല്‍കണം. അല്ലെങ്കില്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബറില്‍ നിന്ന് എസ്ബിഐയുടെ ബാലൻസ് അന്വേഷണത്തിനായുള്ള മൊബൈല്‍ നമ്ബറിലേക്ക് മെസേജ് അയച്ചാല്‍ മിനിറ്റുകള്‍ക്കകം ഫോണില്‍ ബാലൻസ് വിവരങ്ങള്‍ ലഭിക്കും.
എസ്‌എംഎസ്
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് 09223766666 എന്ന നമ്ബറിലേക്ക് ‘BAL’ എന്ന സന്ദേശം അയച്ചാലും ബാലൻസ് അറിയാൻ കഴിയും. മിനി സ്റ്റേറ്റ്‌മെന്റ് ലഭിക്കണമെങ്കില്‍, 09223866666 എന്ന നമ്ബറിലേക്ക് ‘MSTMT’ എന്ന് എസ്‌എംഎസ് ചെയ്യാം.
നെറ്റ് ബാങ്കിംഗ്
നെറ്റ് ബാങ്കിംഗിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്തും ബാലൻസ് അറിയാം
എസ്ബിഐ എസ്‌എംഎസ് സേവനം
ഇതുകൂടാതെ, എസ്‌എംഎസ് സേവനവും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. ഇതിനായി, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന്, REG അക്കൗണ്ട് നമ്ബര്‍ എഴുതി 09223488888 എന്ന നമ്ബറിലേക്ക് എസ്‌എംഎസ് അയക്കുക. രജിസ്‌ട്രേഷൻ സ്ഥിരീകരിക്കാൻ എസ്ബിഐ നിങ്ങള്‍ക്ക് ഒരു സന്ദേശം അയയ്‌ക്കും. ഇതിനുശേഷം ബാലൻസ് അറിയാൻ സാധിക്കും.