International NewsKerala NewsLocal NewsNational News

പാൻകാര്‍ഡ് നഷ്ടമായോ? പുതിയ പാൻകാര്‍ഡ് എളുപ്പത്തില്‍ നേടാം

Keralanewz.com

പണമിടപാടുകള്‍ നടത്താൻ നമുക്ക് ആവശ്യമായ ഒന്നായി മാറിയിരിക്കുകയാണ് പാൻ കാര്‍ഡ്. സ്ഥലം വാങ്ങല്‍ മുതല്‍ മറ്റ് പലസന്ദര്‍ഭങ്ങളിലും ഡോക്യുമെന്റ് പ്രൂഫ് ആയും ഇത് ഉപയോഗിക്കാറുണ്ട്.

അതിനാല്‍ ഏതൊരാള്‍ക്കും പാൻ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമായിരിക്കുകയാണ്. മിക്കവാറും ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ പാൻകാര്‍ഡിന് കേടുപാടുകള്‍ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളില്‍ പുതിയ പാൻകാര്‍ഡ് കിട്ടാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാം, ഇതിന് 50 രൂപ മാത്രമാണ് ചെലവ് വരുന്നത്.

പുതിയ പാൻ കാര്‍ഡിനായി..

1. ഗൂഗിള്‍ സെര്‍ച്ചില്‍ റീപ്രിന്റ് പാൻ കാര്‍ഡ് എന്ന് സെര്‍ച്ച്‌ ചെയ്യുക.

2. ശേഷം എൻഎസ്ഡിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എത്തും. അവിടെ നിന്ന് റീപ്രിന്റ് പാൻ കാര്‍ഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ പാൻ കാര്‍ഡ് നമ്ബര്‍, ആധാര്‍ നമ്ബര്‍, ജനനത്തീയതി, ക്യാപ്ച കോഡ് തുടങ്ങിയ പാൻ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുക.

4. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച്‌ സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

5. ശേഷം വരുന്ന പുതിയ പേജില്‍, ഉപഭോക്താവിന്റെ പാൻ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എഴുതിയിരിക്കും. മുന്നോട്ട് പോകുന്നതിന് മുമ്ബ് അത് പരിശോധിച്ചുറപ്പിക്കുക.

6. പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാല്‍, ഒടിപി എന്നതില്‍ ക്ലിക്ക് ചെയ്യുക.

7. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ഒരു ഒടിപി ലഭിക്കും, അത് നല്‍കുക.

8. ശേഷം ഒടിപി വെരിഫൈ ചെയ്യുക.

9. പുതിയ പാൻ കാര്‍ഡ് ലഭിക്കാൻ 50 രൂപ ഫീസ് അടയ്‌ക്കുക.

10. പാൻ കാര്‍ഡിനുള്ള ഫീസ് അടയ്‌ക്കാൻ നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ യുപിഐ ഉപയോഗിക്കാവുന്നതാണ്.

11. പണമടച്ചതിന് ശേഷം, ഡ്യൂപ്ലിക്കേറ്റ് പാൻ കാര്‍ഡ് 7 ദിവസത്തിനുള്ളില്‍ വിലാസത്തില്‍ ലഭിക്കും.

Facebook Comments Box