Sun. May 5th, 2024

കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്ന് മനസ്സിലായിക്കാണും ; ഗവര്‍ണറെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

By admin Dec 19, 2023
Chief Minister Pinarayi Vijayan. Photo: Manorama
Keralanewz.com

കൊല്ലം: കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്ന് ഗവര്‍ണര്‍ക്ക് മനസ്സിലായിക്കാണുമെന്നും ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്നും കേരളാ മുഖ്യമന്ത്രി.

എസ് എഫ് ഐ യും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായ സ്ഥിതിയിലാകുകയും എസ്‌എഫ്‌ഐ യോടുള്ള പ്രതിഷേധ സൂചകമായി ഇന്നലെ ഗവര്‍ണര്‍ കോഴിക്കോട് മിഠായി തെരുവിലൂടെ ഇറങ്ങിനടക്കുകയും മറ്റും ചെയ്ത സംഭവത്തിലായിരുന്നു പ്രതികരണം.

ഇതുപോലൊരു സ്ഥാനത്തിരിക്കുന്നയാള്‍ ചെയ്യേണ്ട കാര്യമല്ല ഗവര്‍ണര്‍ ചെയ്തതെന്നും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടം നോക്കി അത് സുരക്ഷാ സംവിധാനങ്ങളെ മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവണര്‍ക്കെതിരേ കാലിക്കറ്റ് സര്‍വകലാശാലയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഭാവി വാഗ്ദാനങ്ങളാണെന്നും പറഞ്ഞു. ഗവര്‍ണറുടെ പ്രവര്‍ത്തിയ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ന് മന്ത്രിമാരും രംഗത്ത് വന്നിരുന്നു.

മന്ത്രിമാരും ഇടതു നേതാക്കളും ഗവര്‍ണറുടെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്നെത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഇന്നലെ ഗവര്‍ണര്‍ നടത്തിയതെന്നായിരുന്നു മിക്കമന്ത്രിമാരും ഉയര്‍ത്തിയ പ്രതികരണം. അതിനിടയില്‍ ഇന്നലെ താന്‍ പങ്കെടുത്ത സെമിനാറില്‍ നിന്നും വിട്ടു നിന്ന സര്‍വകലാശാല വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടും.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന് വിട്ടുനിന്ന വിസിയുടെ നടപടി കീഴ്വഴക്ക ലംഘനമാണെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. എന്നാല്‍ അനാരോഗ്യം കാരണമാണ് സെമിനാറില്‍ പങ്കെടുക്കാത്തതെന്ന് ഇന്നലെ വിസി അറിയിച്ചിരുന്നു. പക്ഷെ വിസി തന്റെ അസാന്നിധ്യത്തില്‍ പരിപാടിയില്‍ പ്രോ വൈസ് ചാന്‍സലറെ പങ്കെടുപ്പിക്കാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്. നേരത്തെ കോഴിക്കോട് സര്‍വകലാശാലയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്യാത്തതിലും വിശദീകരണം തേടിയിരുന്നു.

Facebook Comments Box

By admin

Related Post