പുകയാക്രമണം: ലോക്‌സഭയില്‍ ബഹളം വച്ച 33 പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യുഡല്‍ഹി: പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിഷേധിച്ച 33 അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍.
സ്പീക്കറുടെ ചേംബറിലേക്ക് എത്തി പ്രതിഷേധിച്ചവരെയാണ് ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയും ഇതേ ആവശ്യം ഉന്നയിച്ച് പ്രതിഷേധിച്ച 13 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തിരുന്നു.
Facebook Comments Box