കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇ.വി.രാമകൃഷ്ണന്
തിരുവനന്തപുരം : നിരൂപകനും ഗ്രന്ഥകാരനുമായ ഇ.വി.രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.
‘മലയാള നോവലിന്റെ ദേശകാലങ്ങള്‍’ എന്ന കൃതിക്കാണ് പുരസ്കാരം. മാര്‍ച്ച് 12ന് അവാര്‍ഡ് സമര്‍പ്പിക്കും. വിമര്‍ശകൻ എന്ന നിലയില്‍ ശ്രദ്ധേയനാണ്
ദേശം, അധിനിവേശം, മതേതരത, രാഷ്ട്രം, ഭരണകൂടം, പൊതുമണ്ഡലം, പൗരസമൂഹം, ദേശീയതയുടെ കീഴാളവും വരേണ്യവുമായ രൂപങ്ങള്‍ എന്നീ സങ്കല്പനങ്ങളുപയോഗിച്ച് മലയാളനോവലിന്റ സഞ്ചാരപഥങ്ങള്‍ ഈ പുസ്തകം രേഖപ്പെടുത്തുന്നു. ‘അക്ഷരവും ആധുനികതയും’ എന്ന പുസ്തകം 1995-ല്‍ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി
1951 ല്‍ കണ്ണൂര്‍ ജില്ലയിലെ വിളയാങ്കോടില്‍ ജനിച്ചു. പയ്യന്നൂര്‍ കോളജ്, ഗവ. ബ്രണ്ണൻ കോളജ്, ദേവഗിരി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഔറംഗബാദ് (മഹാരാഷ്‌ട്ര) മറാത്ത്‌വാഡാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്.ഡി. ബിരുദം. 1973-’84 ല്‍ മഹാരാഷ്‌ട്രയിലെ ജാല്‍നയില്‍ ഇംഗ്ലീഷ് ലക്‌ചറര്‍. 1985 മുതല്‍ സൂററ്റിലെ സൗത്ത് ഗുജറാത്ത് യൂനിവേഴ്‌സിറ്റിയില്‍ പ്രൊഫസ്സറും ഡീനുമായി ജോലി ചെയ്യുന്നു.
മറ്റു കൃതികള്‍ അക്ഷരവും ആധുനികതയും , വാക്കിലെ സമൂഹം , ദേശീയതകളും സാഹിത്യവും , അനുഭവങ്ങളെ ആര്‍ക്കാണു പേടി , മാധവിക്കുട്ടി പഠനങ്ങളും രചനകളും ( എഡിറ്റര്‍ ) .