Sat. May 18th, 2024

തൃശൂര്‍ പൂരം പ്രതിസന്ധി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാപകല്‍സമരം നടത്തും

By admin Dec 21, 2023
Keralanewz.com

തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രത്യക്ഷസമരത്തിന്.

ഈയാവശ്യമുന്നയിച്ച്‌ ടി.എന്‍. പ്രതാപന്‍ എം.പി., ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ രാപകല്‍ സമരം നടത്തും. ഡിസംബര്‍ 21ന് വൈകീട്ട് അഞ്ചിന് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ സമരം ഉദ്ഘാടനം ചെയ്യും. സമാപനം 22ന്‌നാളെ രാവിലെ ഒമ്ബതിന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

പൂരം പ്രദര്‍ശനനഗരിയുടെ സ്ഥലവാടക ഒറ്റയടിക്ക് രണ്ടു കോടി 20 ലക്ഷമാക്കി ഉയര്‍ത്തിയതാണ് ആശങ്കകള്‍ക്ക് കാരണം. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ മറവില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പകല്‍ക്കൊള്ളയാണ് നടത്തുന്നതെന്ന് ടി.എന്‍. പ്രതാപനും ജോസ് വള്ളൂരും പത്രസമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എം. ഭരിക്കുന്ന ബോര്‍ഡിനെക്കൊണ്ട് വാടക വര്‍ധന പിന്‍വലിപ്പിക്കാന്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ. രാജനും തയ്യാറാകണം. ജില്ലയിലെ മൂന്നു മന്ത്രിമാര്‍ക്കും ഇതിനുള്ള ഉത്തരവാദിത്തമുണ്ട്.

യു.ഡി.എഫ്. ഭരണകാലത്ത് യാതൊരു തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമില്ലാതെ പൂരം സുഗമമായി നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചാറു വര്‍ഷമായി പൂരം അടുക്കുന്തോറും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ബോധപൂര്‍വം തടസങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളും സമാനമായ രാഷ്ട്രീയനാടകമാണോയെന്നാണ് സംശയമെന്ന് അവര്‍ പറഞ്ഞു. അവസാനനിമിഷം എല്ലാം തങ്ങള്‍ പരിഹരിച്ചുവെന്ന് വീമ്ബു പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയാതെ പൂരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ശാശ്വതപരിഹാരം ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post