Sat. May 18th, 2024

ഇതുപോലെ അപക്വമായ തീരുമാനം എടുക്കുന്ന പ്രതിപക്ഷ നേതാവ് കേരളത്തിനുണ്ടായിട്ടില്ല, അക്രമ പ്രതിപക്ഷമായി മാറി : മന്ത്രി പി. രാജീവ്

By admin Dec 21, 2023
Keralanewz.com

തിരുവനന്തപുരം: ഇതുപോലെ അപക്വമായ തീരുമാനം എടുക്കുന്ന പ്രതിപക്ഷ നേതാവ് കേരളത്തിനുണ്ടായിട്ടില്ലെന്ന് മന്ത്രി പി.

രാജീവ്. പ്രതിപക്ഷത്തിന്റേത് അപക്വമായ നിലപാടാണ്. അക്രമ പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറി. അവര്‍ കേരളത്തില്‍ കൂടുതല്‍ ഒറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നവ കേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു. ചിറയിൻകീഴ്, ആറ്റിങ്ങല്‍, വാമനപുരം നെടുമങ്ങാട് മണ്ഡലങ്ങളാണ് ഇന്ന് മന്ത്രിസഭ പര്യടനം നടത്തുക. ഈ ഭാഗങ്ങളില്‍ കടുത്ത നിയന്ത്രണവും സുരക്ഷയുമാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രോണ്‍ കാമറകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നവകേരള സദസ്സിന്റെ 100 മീറ്റര്‍ പരിധിയിലും ഒരുസദസ്സില്‍നിന്ന് മറ്റൊരു സദസ്സിലേക്ക് മന്ത്രിസംഘം സഞ്ചരിക്കുന്ന റോഡിലുമാണ് നിരോധനം. ഇവിടെ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചു.

Facebook Comments Box

By admin

Related Post