Kerala NewsLocal News

തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേര്‍ ആശുപത്രിയില്‍; പരിക്കേറ്റവരില്‍ മൂന്ന് വിദ്യാര്‍ത്ഥികളും

Keralanewz.com

കോഴിക്കോട് : തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേര്‍ ആശുപത്രിയില്‍. തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പന്നൂരില്‍ നിന്ന് വെള്ളിയാഴ്ച്ച രാവിലെ രണ്ടുപേരെ കടിച്ച നായ പിന്നീട് മറ്റ് പ്രദേശങ്ങളിലും പോയി അവിടെയുള്ളവരെയും കടിക്കുകയായിരുന്നു.മൂന്നു കുട്ടികള്‍ക്കും നായയുടെ കടിയേറ്റതായിയാണ് വിവരം. മുഖത്തും കൈക്കുമാണ് ഇവര്‍ക്ക് പരിക്കേറ്റത്.ഒഴലക്കുന്ന് സ്‌കൂള്‍ പരിസരത്ത് അക്രമക്കാരിയായ തെരുവ് നായയെ ചത്ത നിലയിലും കണ്ടെത്തിയിരുന്നു.

Facebook Comments Box