Kerala NewsLocal NewsNational News

എല്‍പിജി വാണിജ്യ സിലിണ്ടറിന് വില കുറയും, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

Keralanewz.com

ന്യൂഡല്‍ഹി :രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് കുറയുക.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ ചില്ലറ വില്‍പന വില 1757.50 ആകും. മുംബൈയില്‍ 1710 ഉം കൊല്‍ക്കത്തയില്‍ 1868.50 ചെന്നൈയില്‍ 1929 എന്നിങ്ങനെയാണ് പുതുക്കിയ വില. എല്ലാ മാസവും എണ്ണ കമ്ബനികള്‍ നടത്തുന്ന വില അവലോകനത്തിലാണ് തീരുമാനമുണ്ടായത്.

Facebook Comments Box