Kerala NewsLocal NewsNational NewsPolitics

പുതുവര്‍ഷ ഉല്‍സവകാല അധിക നികുതിവിഹിതം; കേരളത്തിന് 1404 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം

Keralanewz.com

ന്യൂഡല്‍ഹി : കേരളത്തിന് 1404 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്.

വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാള്‍മെന്ററ് കൂടി അനുവദിക്കാനാണ് ഇപ്പോള്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ജനുവരി 2024 ന് ഒരു വിഹിതം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കേണ്ടതാണ്. അത് 72000 കോടി രൂപയാണ്. ഇതിനകം അത് നല്‍കാനുള്ള ഉത്തരവ് പുറത്തു വന്നുകഴിഞ്ഞു.

ഇതിന് പുറമെ ഒരു ഇൻസ്റ്റാള്‍മെന്റ് കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുകയാണ്. കേരളത്തിന് 1404 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് യുപിക്കാണ്.

Facebook Comments Box