Sat. May 4th, 2024

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്: സുരേഷ്‌ഗോപിക്കെതിരേ ഗുരുതര വകുപ്പുകളും കൂട്ടിച്ചേര്‍ത്തു

By admin Dec 28, 2023
Keralanewz.com

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍.

ഐപിസി 354 എ 1, 4 വകുപ്പുകള്‍ക്ക് പുറമെ 354ഉം 119 എ വകുപ്പും ചുമത്തിയാണ് കേസ്. ഒക്‌ടോബര്‍ 27 നുണ്ടായ സംഭവത്തില്‍ സുരേഷ്‌ഗോപി മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പ്പൂര്‍വ്വം സ്പര്‍ശിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കോഴിക്കോട് തളിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാനെത്തിയ നടന്‍ മാധ്യമങ്ങളോട് സംസാരിക്കവേ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചു. എന്നാല്‍ തന്റെ ശരീരത്ത് സ്പര്‍ശിച്ച നടന്റെ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും താരം മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക പോലീസിലും പിന്നീട് വനിതാകമ്മീഷനിലും പരാതി നല്‍കുകയായിരുന്നു.

സംഭവത്തി സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോയി. ആ കുട്ടിക്ക് തെറ്റായി തോന്നി എന്നുണ്ടെങ്കില്‍ താന്‍ സമൂഹത്തിന് മുന്നില്‍ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. കേസില്‍ സുരേഷ് ഗോപിയെ നേരത്തെ ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. കേസില്‍ പോലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

Facebook Comments Box

By admin

Related Post