കാഞ്ഞിരപ്പള്ളി : റബ്ബറിന്റെ കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിൽ വന്ന് റബ്ബർ കർഷകർക്ക് വേണ്ടി ശബ്ദിച്ച ശശി തരൂരിന്റെ നിലപാടിൽ വ്യാപക വിമർശനം . റബ്ബറിന്റെ ഇന്നത്തെ വിലയിടിവിന്റെ മുഖ്യകാരണം യുപിഎ ഭരണക്കാലത്തെ ആസിയൻ കരാർ വ്യവസായി പ്രീണനവുമായിരിക്കെ തരൂർ കർഷകർക്ക് വേണ്ടി ശബ്ദിക്കുന്നത് തെറ്റാണന്നും കോൺഗ്രസ് പാർട്ടിയും മന്ത്രി ചിദംബരവും ചെയ്ത ചതിക്ക് കർഷകരോട് ഏറ്റ് പറഞ്ഞ് മാപ്പപേക്ഷിക്കുകയാണ് വേണ്ടതെന്നും റബ്ബർ കർഷക സമിതി അഭിപ്രായപ്പെട്ടു. ശശി തരൂരിന്റെ പ്രവർത്തനത്തെയോ കാഴ്ചപ്പാടിനെ സംബന്ധിച്ചോ ഏവർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും പക്ഷെ റബ്ബർ കർഷകർക്ക് വേണ്ടി ശബ്ദിക്കുമ്പോൾ പഴയ കാര്യങ്ങളും ഓർക്കുന്നത് നന്നായിരിക്കുമെന്നും അഭിപ്രായമുയർന്നു
Facebook Comments Box