National NewsPolitics

കർണാടകത്തിൽ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി,മന്ത്രിമാര്‍ക്കും ശമ്ബളവര്‍ദ്ധനവ്’സാധാരണക്കാരെ പോലെ നമ്മളും കഷ്ടപ്പെടുകയാണെന്ന് മന്ത്രി ജി പരമേശ്വര; വെട്ടിലായി കോണ്‍ഗ്രസ്

Keralanewz.com

ബംഗളൂരു: കർണാടകയില്‍ എംഎല്‍എമാരുടെ ശമ്ബളം ഇരട്ടിയാക്കി കോണ്‍ഗ്രസ് സർക്കാർ. അടിസ്ഥാന ശമ്ബളം 40000 രൂപയില്‍ നിന്ന് കുത്തനെ ഉയർത്തി 80,000 രൂപയാക്കി.

എംഎല്‍എമാർക്ക് നിലവില്‍ അലവൻസുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്ബള വർധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വർധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായത്. എംഎല്‍എമാരുടെ ശമ്ബള വർധനവ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശമ്ബളം ഇരട്ടിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്

മുഖ്യമന്ത്രിയുടെ ശമ്ബളം 75000 രൂപയില്‍ നിന്ന് ഒന്നരലക്ഷം രൂപയാക്കി വർധിപ്പിച്ചു. മന്ത്രിയുടെ ശമ്ബളം 60000 രൂപയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷമാക്കി. സ്പീക്കർക്ക് അടിസ്ഥാന ശമ്ബളം അരലക്ഷം രൂപ വർധിപ്പിച്ചു. ഇതോടെ 1.25 ലക്ഷം രൂപയായി വർധിച്ചു.

സ്പീക്കർ – 75,000 രൂപ മുതല്‍ 1,25,000 രൂപ വരെ മുഖ്യമന്ത്രി – 75,000 രൂപ മുതല്‍ 1,50,000 രൂപ വരെ പ്രതിപക്ഷ നേതാവ് – 60,000 രൂപ മുതല്‍ 70,000 രൂപ വരെ ചീഫ് വിപ്പ് – 50,000 രൂപ മുതല്‍ 70,000 രൂപ വരെ എംഎല്‍എ, എംഎല്‍സിമാർ – 40,000 രൂപ മുതല്‍ 80,000 രൂപ വരെ – എന്നിങ്ങനെയാണ് വർധന.

അലവൻസുകളും ആനുകൂല്യങ്ങളും വർധിപ്പിച്ചു

വീട്ടുവാടക അലവൻസ്: 1.6 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി വർധിപ്പിച്ചു.
യാത്രാ അലവൻസ്: 60,000 രൂപയില്‍ നിന്ന് 80,000 ആയി വർധിപ്പിച്ചു.
വാർഷിക റെയില്‍വേ – വിമാന നിരക്ക്: 2.5 ലക്ഷത്തില്‍ നിന്ന് 3.5 ലക്ഷമായി വർധിപ്പിച്ചു. മണ്ഡല അലവൻസ്: 60,000 ല്‍ നിന്ന് 1.1 ലക്ഷമായി വർധിപ്പിച്ചു.
മെഡിക്കല്‍ അലവൻസ്: 2,500 ല്‍ നിന്ന് 10,000 ആയി.

സാമ്ബത്തികപ്രതിസന്ധിക്കിടയിലുള്ള ഈ ശമ്ബളവർധനവ് ചർച്ചയായതോടെ എല്ലാവരും അതിജീവിക്കണം, സാധാരണക്കാരെപ്പോലെ നമ്മളും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ ഭാരവും വർധിച്ചു കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര ഇതിനെ ന്യായീകരിച്ചത്.

Facebook Comments Box