National NewsPolitics

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തെലുങ്കാനയിൽ തിരിച്ചടി; പാര്‍ട്ടി വക്താവ്‌ ശ്രവന്തി BRS-ല്‍ ചേര്‍ന്നു

Keralanewz.com

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് പല്‍വായ് ശ്രാവന്തി പാര്‍ട്ടി വിട്ട് ചന്ദ്രശേഖര റാവുവിന്റെ ബി.ആര്‍.എസില്‍ ചേര്‍ന്നു.

പാര്‍ട്ടി തനിക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും,
പാര്‍ട്ടി ചില ദല്ലാള്‍മാരുടെ കൈവശമാണെന്നും സോണിയാ ഗാന്ധിക്കയച്ച കത്തില്‍ ശ്രാവന്തി ആരോപിച്ചു.

ഈ തിരഞ്ഞെടുപ്പ് എല്ലാവര്‍ക്കും നിര്‍ണായകമാണ്. സ്ത്രീകള്‍ക്ക് ശക്തമായ പ്രാതിനിധ്യം നല്‍കുകയെന്നത് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പ്രധാനമാണ്. അത് ആരുടെയെങ്കിലും മകള്‍ക്കോ ഭാര്യയ്ക്കോ നല്‍കണ്ടേതല്ല, മറിച്ച്‌ സ്വന്തം കാലില്‍ നില്‍ക്കാൻ പ്രാപ്തരായ സ്ത്രീകളെയാണ് പരിഗണിക്കേണ്ടത്. ബി.ആര്‍.എസില്‍ എന്റെ കഴിവും പ്രാപ്തിയും പരമാവധി പരിഗണിക്കപ്പെടുമെന്നാണ് എന്റെ വിശ്വാസം. ഈ തീരുമാനം എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും.- ശ്രാവന്തി പറഞ്ഞു.
തെലങ്കാനയിലെ ഭരണം പിടിക്കാമെന്ന ശുഭാപ്തിവിശ്വാസവുമായി ഇറങ്ങിയ കോൺഗ്രസിന്റെ മർമ്മത്തേറ്റ അടിയായാണ് ശ്രവന്തിയുടെ പാർട്ടിമാറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

Facebook Comments Box