Mon. Apr 29th, 2024

മാഞ്ഞൂർ പഞ്ചായത്തിനോട് കടുത്തുരുത്തി എംഎൽഎ കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധ സമരവുമായി പഞ്ചായത്ത് കമ്മറ്റി .

Keralanewz.com

മാഞ്ഞുർ:മാഞ്ഞൂർ ഗ്രാമ പഞ്ചായത്തിനോട് കടുത്തുരുത്തി MLA കാണിക്കുന്ന അവഗണനയ്ക്കും രാഷ്ട്രീയ വൈരാഗ്യത്തിനും എതിരെയും , കുറുപ്പന്തറ മാർക്കറ്റ് ജംഗ്ഷനിലെ അനക്സ് കെട്ടിടത്തിന്റെ പണി മരവിപ്പിച്ചിട്ട MLA യുടെ നടപടികൾക്കെ തിരെയും മാഞ്ഞൂർ പഞ്ചായത്ത് മെമ്പർമാർ LDF പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി.UDF പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് MLA യുടെ ആസ്തി വികസന ഫണ്ടിൽ പണി തുടങ്ങിയ അനക്സ് കെട്ടിടം, LDF ഭരണ സമിതി പഞ്ചായത്തിൽ അധികാരത്തിൽ വന്നതിനു ശേഷം MLA പണി നിർത്തിവച്ചു. LDF നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് MLA യുടെ ആസ്തിവികസന ഫണ്ടിൽ പണി തുടങ്ങിയ അനക്സ് കെട്ടിട പണി എം.എൽ.എ. നിർത്തി വച്ചതെന്ന് എൽ ഡി എഫ് മണ്ഡലം കമ്മറ്റി ആരോപിച്ചു. പ്രതിഷേധ ധർണ്ണ സമരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി നിർമല ജിമ്മി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവിന്ദ്രൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാല സ്വാഗതംപറഞ്ഞു.

ധർണ്ണ സമരത്തിൽ LDF പഞ്ചായത്ത് മെമ്പർ മാർക്ക് പുറമേ LDF നേതാക്കൾആയ P.V. സുനിൽ, ജോസ് പുത്തൻ ക്കാല കെ ജയക്രിഷ്ണൻ, ജെയിംസ് തോമസ്, N S രാജു, കെ.സി. മാത്യു, കെ.എൻ തങ്കപ്പൻ, ജോൺ സൺ പാളിയിൽ, T T ഔസേപ്പ്, ജിത്തു ജോയി എന്നിവർ സംസാരിച്ചു.

Facebook Comments Box

By admin

Related Post