Sat. May 4th, 2024

മോദിയുടെ തൃശൂര്‍ സന്ദര്‍ശനം: ബി.ജെ.പി. നേതൃയോഗം ചേര്‍ന്നു

By admin Dec 29, 2023
Keralanewz.com

തൃശൂര്‍: ജനുവരി മൂന്നിനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനം, ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യാന്‍ ബി.ജെ.പി.

സംസ്‌ഥാന ഭാരവാഹിയോഗം ചേര്‍ന്നു. ബി.ജെ.പിക്കു വിജയപ്രതീക്ഷയുള്ള തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ട സുരേഷ്‌ഗോപി അതിനുശേഷം മണ്ഡലത്തില്‍ നിറഞ്ഞുനിന്ന്‌ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തവണ ജയിക്കാന്‍ കഴിയുമെന്നാണു ബി.ജെ.പിയുടെ പ്രതീക്ഷ. ക്രൈസ്‌തവ സഭാധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്‌ചയും യോഗം വിലയിരുത്തി. നവകേരളസദസും അതിനെതിരായ പ്രതിപക്ഷപ്രതിഷേധങ്ങളും സംസ്‌ഥാനത്തു സൃഷ്‌ടിച്ച പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്‌തു.കേരളത്തില്‍ പാര്‍ട്ടി ഐടി. സെല്ലിന്റെ പ്രവര്‍ത്തനം മോശമെന്നു പരസ്യവിമര്‍ശനമുന്നയിച്ച ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ അഗര്‍വാള്‍ എം.പിയും യോഗത്തില്‍ പങ്കെടുത്തു. ഐടി സെല്‍ പുനഃസംഘടിപ്പിച്ചശേഷം ചേര്‍ന്ന ആദ്യയോഗമായിരുന്നു ഇന്നലത്തേത്‌.

Facebook Comments Box

By admin

Related Post