Sat. May 18th, 2024

തിരുവനന്തപുരം മണ്ഡലത്തിലെ അവസാന മത്സരം ; ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ സൂചന നല്‍കി ശശിതരുര്‍

By admin Dec 29, 2023
Keralanewz.com

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ എപ്പോഴെങ്കിലൂം ചെറുപ്പക്കാര്‍ക്ക് ഇടം നല്‍കാനുള്ള സമയം വരുമെന്ന് വിശ്വസിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ലോക്സഭാ എംപിയുമായ ശശി തരൂര്‍.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരുവനന്തപുരം മണ്ഡലത്തിലെ തന്റെ അവസാന പോരാട്ടമായിരിക്കുമെന്ന സൂചനയും ശശി തരൂര്‍ നല്‍കി.

അതേസമയം തന്നെ ഇത് രാഷ്ട്രീയമായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇല്ലെന്നും രാഷ്ട്രീയത്തില്‍ ‘ഒരിക്കലും പറയരുത്’ എന്ന മറ്റൊരു മുദ്രാവാക്യം കൂടിയുണ്ടെന്നും പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ശശിതരൂര്‍ ഇക്കാര്യം പറഞ്ഞത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നുള്ള തന്റെ അവസാന മത്സരത്തെ അടയാളപ്പെടുത്തുമെന്ന് പറഞ്ഞ ഒരു ടിവി ഷോയിലെ തന്റെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

”ഒരിക്കലും ഇല്ലെന്ന് ഞാന്‍ പറഞ്ഞില്ല, ഇത് എന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് ഞാന്‍ കരുതുന്നു,” 67 കാരനായ എംപി വ്യക്തമാക്കി. താന്‍ തിരുവനന്തപുരത്ത് നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍, അത് തന്റെ അവസാന തെരഞ്ഞെടുപ്പെന്ന പോലെ, പൂര്‍ണ്ണ ആവേശത്തോടെ, ജനങ്ങള്‍ക്ക് വേണ്ടി പരമാവധി ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ഒരുക്കുന്നതിനെക്കുറിച്ചുള്ള സൂചന കൂടി മൂന്‍ നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Facebook Comments Box

By admin

Related Post