National NewsReligion

മുംബൈയില്‍ നിന്നും രാമക്ഷേത്രത്തിലേക്ക് കാല്‍നടയായി മുസ്‌ളീം യുവതി ; സഞ്ചരിക്കുന്നത് രണ്ടു കൂട്ടുകാര്‍ക്കൊപ്പം 1,425 കി.മീ.

Keralanewz.com

ന്യൂഡെല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ക്കിടയില്‍ വലിയ യോജിപ്പും വിയോജിപ്പുകളും ഉടലെടുക്കുമ്ബോള്‍ വിശ്വാസത്തിന്റെ കാര്യത്തിലുള്ള സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുകയാണ് മുംബൈയില്‍ നിന്നുള്ള ശബ്‌നം എന്ന മുസ്‌ളീം യുവതി.

മുംബൈയില്‍ നിന്നും അയോദ്ധ്യയിലേക്കുള്ള കാല്‍നട സഞ്ചാരം നടത്തിയാണ് ശബ്‌നം വ്യത്യസ്തയാകുന്നത്.

രമണ്‍ രാജ് ശര്‍മ്മ, വിനീത് പാണ്ഡെ എന്നിവര്‍ക്കൊപ്പം 1,425 കിലോമീറ്റര്‍ ശബ്‌നം യാത്ര ചെയ്യും. മുസ്‌ളീം വിഭാഗത്തില്‍ നിന്നുള്ള ശബ്‌നം ശ്രീരാമനോടുള്ള ഭക്തിയെ തുടര്‍ന്നാണ് യാത്ര തെരഞ്ഞെടുത്തിരിക്കുന്നത്. ദിവസേന 25-30 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ശബ്‌നം മധ്യപ്രദേശിലെ സിന്ധവയില്‍ എത്തിയിട്ടുണ്ട്. താന്‍ അയോധ്യയില്‍ എത്തുന്നതിന് ഒരു നിശ്ചിത തീയതി ഇല്ലെന്നും ചെല്ലുമ്ബോള്‍ ചെല്ലും എന്നാണ് ശബ്‌നത്തിന്റെ നിലപാട്. ശ്രീരാമനോടുള്ള അചഞ്ചലമായ ഭക്തിയാണ് ശബ്‌നത്തിന്റെ യാത്രയെ അദ്വിതീയമാക്കുന്നത്.

രാമനെ ആരാധിക്കാന്‍ ഒരാള്‍ ഹിന്ദുവായിരിക്കേണ്ട ആവശ്യമില്ലെന്നും ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനമെന്നും ഇവര്‍ പറയുന്നു. നീണ്ട യാത്രയുടെ ക്ഷീണമുണ്ടെങ്കിലും രാമഭക്തിയാണ് മുന്നോട്ട് നയിക്കുന്നതെന്ന് മൂന്ന് യുവാക്കള്‍ പറയുന്നു. കണ്ടുമുട്ടുന്ന നിരവധി ആളുകള്‍ അവരുടെ കഥകളും ഫോട്ടോകളും പങ്കിടുന്നതിലൂടെ മൂവരും ഇതിനകം സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറിയിട്ടുണ്ട്.

രാമന്‍ ജാതിയോ മതമോ നോക്കാതെ എല്ലാവരുടേതുമാണെന്നും ശബ്‌നം പറയുന്നു. രാമനോടുള്ള ഭക്തിക്കൊപ്പം ആണ്‍കുട്ടികള്‍ക്ക് മാത്രമേ ഇത്തരം ദുഷ്‌കരമായ യാത്രകള്‍ നടത്താന്‍ കഴിയൂ എന്ന തെറ്റിദ്ധാരണയെ വെല്ലുവിളിക്കുക കൂടിയാണ് ശബ്‌നം. ശബ്നത്തിന്റെ തീര്‍ഥാടനം വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ്. സുരക്ഷ ഉറപ്പാക്കാനും ഭക്ഷണവും താമസവും ഒരുക്കാനും പോലീസ് ഇടപെടുന്നു.

മഹാരാഷ്ട്രയിലെ സെന്‍സിറ്റീവ് മേഖലകളിലൂടെ കടന്നുപോകുമ്ബോള്‍, പോലീസ് അവളുടെ സുരക്ഷ ഉറപ്പാക്കുകയും ചില പ്രശ്നകരമായ സാഹചര്യങ്ങളില്‍ നിന്ന് അവരെ സഹായിക്കുകയും ചെയ്തു. തന്റെ യാത്രയ്ക്ക് എതിരേ സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനത്തെയും അവര്‍ തള്ളിയിട്ടുണ്ട്. എതിര്‍പ്പുകള്‍ക്ക് ഇടയില്‍ പോസിറ്റീവും പ്രോത്സാഹജനകമായ ആശംസളും ശബ്‌നത്തിന് മുസ്‌ളീങ്ങളില്‍ നിന്നുമടക്കം കിട്ടുന്നുണ്ട്. കാവി പതാകയും പിടിച്ച്‌ മുന്നോട്ട് നീങ്ങുമ്ബോള്‍, മുസ്ലീങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ തനിക്ക് ‘ജയ് ശ്രീറാം’ ആശംസകള്‍ നേര്‍ന്ന് ഐക്യദാര്‍ഢ്യത്തിന്റെ ഹൃദ്യമായ നിമിഷങ്ങള്‍ അനുഭവിച്ചതായി ശബ്‌നം പറയുന്നു.

Facebook Comments Box