Kerala NewsLocal NewsPolitics

മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം; തിരുവല്ലാ സ്വദേശിക്കെതിരെ കേസ് , പ്രതി ഒളിവില്‍

Keralanewz.com

പത്തനംത്തിട്ട : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ യുവാവിനെതിരെ കേസ്.

എഫ്‌എഫ്‌സി ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ദേവസ്വം മന്ത്രി സന്നിധാനത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ജാതി അധിക്ഷേപം നടത്തിയത്.

ശബരിമല സന്നിധാനത്ത് തങ്കയങ്കി ചാര്‍ത്തുന്ന വേളയില്‍ ദര്‍ശനം നടത്തിയ മന്ത്രിയെ ജാതി പറഞ്ഞതിക്ഷേപിച്ച പരുമല സ്വദേശി ശരത് നായര്‍ക്ക് എതിരെയാണ് പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പോലീസ് കേസെടുത്ത്. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പുളിക്കിഴ് എസ് എച്ച്‌ ഒ ഇ. അജീബ് മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.

ജാതി അധിക്ഷേപങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന ഗ്രൂപ്പുകളാണ് എഫ്‌എഫ്‌സി ഫാന്‍ ഫൈറ്റ് ഗ്രൂപ്പുകള്‍. ആദ്യമായല്ല, മന്ത്രി ജാതീയവിവേചനം നേരിടുന്നത്. പയ്യന്നൂര്‍ ക്ഷേത്രത്തില്‍ സംഭവിച്ച വിവേചനം വലിയ വാര്‍ത്തയായി മാറിയിരുന്നു. കണ്ണൂരിലെ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരായ ജാതി വിവേചനത്തെ പാര്‍ട്ടി ഭേദമന്യേ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപലപിച്ചിരുന്നു. വിളക്ക് കൊളുത്തല്‍ ചടങ്ങില്‍ നിന്നുമാണ് മന്ത്രിയെ ഒഴിവാക്കിയത്.

Facebook Comments Box