Thu. May 9th, 2024

സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്ബുകള്‍ അടച്ചിടും

By admin Dec 30, 2023
Keralanewz.com

സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്ബുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ ആറു വരെയാണ് പെട്രോള്‍ പമ്ബുകള്‍ പൂര്‍ണമായും അടച്ചിടുക.സംസ്ഥാനത്തെ പമ്ബുകള്‍ക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പമ്ബുകള്‍ അടച്ചിടാൻ തീരുമാനിച്ചതെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അധികൃതര്‍ അറിയിച്ചു

പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച്‌ പത്ത് മുതല്‍ രാത്രി പത്ത് മണി വരെ മാത്രമേ പമ്ബുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷൻ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാൻ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം.

Facebook Comments Box

By admin

Related Post