Kerala NewsLocal NewsReligionTechnology

സന്നിധാനത്ത്‌ ഇനി സൗജന്യ വൈൈഫ

Keralanewz.com

ശബരിമല: സന്നിധാനത്തു സൗജന്യ വൈൈഫ സേവനം ലഭ്യമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌. പൊതുമേഖലാ ടെലികോം കമ്ബനിയായ ബി.എസ്‌.എന്‍.എല്ലുമായി സഹകരിച്ചുള്ള പദ്ധതിക്ക്‌ നേരത്തെ തുടക്കം കുറിച്ചിരുന്നു.

ഭക്‌തര്‍ നേരിടുന്ന മൊബൈല്‍, ഇന്റര്‍നെറ്റ്‌ കണക്‌ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതുപകരിക്കും. നിലവില്‍ നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങളിലാണ്‌ 100 എം.ബി.പി.എസ്‌. വേഗത്തില്‍ വൈൈഫ ലഭ്യമാക്കിയിട്ടുള്ളത്‌. ഇന്നുമുതല്‍ മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളില്‍ സൗജന്യ വൈൈഫ ലഭിക്കും.
ഒരു മൊബൈല്‍ നമ്ബറിന്‌ ആദ്യത്തെ അരമണിക്കൂര്‍ വൈൈഫ സൗജന്യമായിരിക്കും. തുടര്‍ന്ന്‌ ഒരു ജി.ബിക്ക്‌ 9 രൂപ നല്‍കണം. 99 രൂപയുടെ ബി.എസ്‌.എന്‍.എല്‍. റീചാര്‍ജ്‌ നടത്തിയാല്‍ ദിവസം 2.5 ജി.ബി. വീതം ഉപയോഗിക്കാവുന്ന പ്ലാനും പ്രയോജനപ്പെടുത്താം. ബി.എസ്‌.എന്‍.എല്‍. വൈൈഫ അല്ലെങ്കില്‍ ബി.എസ്‌.എന്‍.എല്‍. പിഎം വാണി എന്ന വൈൈഫ യൂസര്‍ ഐഡിയില്‍ കയറി കണക്‌ട്‌ എന്നു ക്ലിക്ക്‌ ചെയ്യുമ്ബോള്‍ ഒരു വെബ്‌പേജ്‌ തുറന്നുവരും. അതില്‍ 10 അക്ക മൊബൈല്‍ നമ്ബര്‍ നല്‍കുമ്ബോള്‍ പിന്‍ നമ്ബര്‍ എസ്‌.എം.എസായി ലഭിക്കും. അതുപയോഗിച്ചു വൈൈഫ കണക്‌ടാക്കാം.
നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങള്‍ കൂടാതെ പാണ്ടിത്താവളത്തെ ബി.എസ്‌.എന്‍.എല്‍. എക്‌സ്‌ചേഞ്ച്‌ (2), ജ്യോതിനഗറിലെ ബി.എസ്‌.എന്‍.എല്‍. സെന്റര്‍ (4), മരക്കൂട്ടം മുതല്‍ ശരംകുത്തി വരെയുള്ള ആറു ക്യൂ കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളിലായി 14 സ്‌ഥലത്ത്‌ ഇതിനോടകം വൈൈഫ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. പമ്ബയിലും നിലയ്‌ക്കലും ഈ സീസണില്‍ത്തന്നെ വൈൈഫ സൗകര്യമൊരുക്കമെന്നും പ്രധാനപ്പെട്ട ഇടത്താവളങ്ങളില്‍ അടുത്ത സീസണില്‍ വൈൈഫ ലഭ്യമാക്കുമെന്നും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്ത്‌ പറഞ്ഞു.

Facebook Comments Box