അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആംആദ്മി പാര്‍ട്ടി ; ഇരവാദമെന്ന് പരിഹസിച്ച് ബിജെപി
ന്യൂഡല്‍ഹി: ബുധനാഴ്ച ഇഡി അയച്ച മൂന്നാമത്തെ സമന്‍സും ഡല്‍ഹി മുഖ്യമന്ത്രി ഒഴിവാക്കിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിന്റെ പുറത്തെ സുരക്ഷ ശക്തമാക്കി ആംആദ്മി പാര്‍ട്ടി മന്ത്രിമാര്‍.
അരവിന്ദ് കെജ്‌രിവാളിനെ അറസറ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് അവര്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആം ആദ്മി കണ്‍വീനറെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത സൂചനകള്‍ ഉദ്ധരിച്ചാണ് ആപ്പിന്റെ നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ജനുവരി 3 ന് ഏജന്‍സിക്ക് മുമ്ബാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് ഇഡി മുഖ്യമന്ത്രി കെജ്രിവാളിന് മൂന്നാം സമന്‍സ് അയച്ചിരുന്നു.
നോട്ടീസുകള്‍ പല കാരണങ്ങള്‍ ഉയര്‍ത്തി കെജ്‌രിവാള്‍ തള്ളിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍, എഎപി നേതാവും ഡല്‍ഹിയിലെ നിയമ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അതിഷി കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഇന്നലെ കുറിച്ചിരുന്നു. അതേസമയം ബിജെപിയുടെ രാഷ്ട്രീയ നടപടിയാണെന്ന ആരോപണമാണ് ഇതിന് ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്നത്.
അതിഷിയുടെ പോസ്റ്റിന് മിനിറ്റുകള്‍ക്ക് ശേഷം, കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അവകാശപ്പെട്ട് ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജും എക്സില്‍ പോസ്റ്റ് ചെയ്തു. ഇതോടെ ആപ്പ് ഇരവാദം ഉയര്‍ത്തുകയാണെന്ന് ബിജെപി ആരോപിച്ചു.