Kerala NewsLocal NewsPolitics

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല; ആവശ്യത്തിന് കെ എസ് ആര്‍ടി സി ബസുകള്‍ വിട്ടുനല്‍കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

Keralanewz.com

പത്തനംതിട്ട; ഇത്തവണ ശബരിമല തീര്‍ത്ഥാടനത്തിനായി എത്തുന്ന ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലായെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍.

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആവശ്യത്തിന് കെ എസ് ആര്‍ ടി സി ബസുകള്‍ വിട്ടുനല്‍കും. തീര്‍ത്ഥാടകരുമായി പോകുന്ന ബസുകള്‍ വഴിയില്‍ തടഞ്ഞിടരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഒരോ പോലീസുകാരും തോന്നും പോലെ ബസ് വഴിയില്‍ തടഞ്ഞിടുന്ന സ്ഥിതിയുണ്ടെന്നും ആളില്ലാത്ത സ്ഥലത്താണ് ബസ് പിടിച്ചിടുന്നതെങ്കില്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ പോലീസുകാര്‍ ഈകാര്യം പരിഗണിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ബസിന് മുന്നിലിരുന്ന ശരണം വിളി സമരവും ശരിയല്ല ശബരിമലയില്‍ വരുന്നത് സമരം ചെയ്യാനല്ലായെന്നും അദ്ദേഹം പറഞ്ഞു. പമ്ബയില്‍ അരവണയും അപ്പവും വിതരണം ചെയ്യണം അങ്ങനെയെങ്കല്‍ സന്നിധാനത്ത് തിരക്ക് കുറക്കാമെന്നും ഗതാഗത മന്ത്രി നിര്‍ദേശിച്ചു.

Facebook Comments Box