National NewsInternational NewsSports

രണ്ടാം ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ.

Keralanewz.com

പോർട്ട് ഓഫ് സ്പെയിൻ : ദക്ഷിണാഫ്രിക്കയ്ക്കെതിരെയു ള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം.

ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൻ്റെ രണ്ടാം സെഷനിൽ തന്നെ ഇന്ത്യ ജയം നേടി. ഇന്ത്യൻ ജയം 7 വിക്കറ്റിന്, പരമ്പര സമനിലയിൽ. സ്കോർ ദക്ഷിണാഫ്രിക്ക – ഒന്നാം ഇന്നിംഗ്സ് 55, രണ്ടാം ഇന്നിംഗ്സ് 176. ഇന്ത്യ ആദ്യ ഇന്നിംഗ്സ് 153, രണ്ടാം ഇന്നിംഗ്സ് 80/3. 78 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 12ഓവറിൽ ലക്ഷ്യം കണ്ടു.

യശ്വസി ജയ്സ്വാൾ 28 (23) റൺസെടുത്ത് ഇന്ത്യൻ വിജയത്തിന് ആക്കം കൂട്ടി. രോഹിത് ശർമ്മ (17) പുറത്താകാതെ നിന്നു. വിരാട് കോലി (12), ശുഭ്മാൻ ഗിൽ (10) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. നേരത്തേ ഓപ്പണർ എയ്ഡൻ മാർക്രത്തിൻ്റെ സെഞ്ച്വറിയാണ് 106 (103) ആതിഥേയർക്ക് തുണയായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര 61 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ജയത്തോടെ രണ്ട് മത്സരങ്ങൾ അടങ്ങിയ സമനിലയിലായി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കഇന്നിംഗ്സിനും 32 റൺസിനും ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു

Facebook Comments Box