Mon. Apr 29th, 2024

അമല പോള്‍ അമ്മയാകാനൊരുങ്ങുന്നു; ഭര്‍ത്താവ് ജഗത് ദേശായിയ്‌ക്കൊപ്പം വീഡിയോ പങ്കുവെച്ച്‌ അമല പോള്‍

By admin Jan 5, 2024
Keralanewz.com

നടി അമലാ പോള്‍ അമ്മയാകാനൊരുങ്ങുന്നു. ഇതിന്റെ വീഡിയോ ഭര്‍ത്താവ് ജഗത് ദേശായിയ്‌ക്കൊപ്പം അമലാ പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

ചുവന്ന ക്രോപ് ടോപും അതിന് ചേരുന്ന പാവാടയും ധരിച്ചാണ് ഗര്‍ഭിണിയായ അമലാപോള്‍ പ്രത്യക്ഷപ്പെടുന്നത്. ജഗത് ദേശായിയുടെ ഹൃദയത്തിനുള്ളില്‍ നില്‍ക്കുന്ന അമലപോളിന്റെ വീഡിയോ വൈറലായി. ഏകദേശം നാല് ലക്ഷത്തിലധികം പേര്‍ ആദ്യ ദിവസം തന്നെ ഈ വീഡിയോ കണ്ടിരുന്നു. ഈയിടെ ഗര്‍ഭം ധരിച്ചതായി വീഡിയോ പങ്കുവെച്ച്‌ അറിയിക്കുന്നത് ട്രെന്‍ഡായിരിക്കുകയാണ്.

ആദ്യ വിവാഹമോചനത്തിന് ശേഷം 2023 നവമ്ബര്‍ അഞ്ചിനാണ് അമല പോള്‍ ജഗത് ദേശായിയെ വിവാഹം ചെയ്തത്. 2009ല്‍ നീലത്താമര എന്ന ചിത്രത്തിലൂടെയായിരുന്നു അമലാ പോളിന്റെ അരങ്ങേറ്റം.

Facebook Comments Box

By admin

Related Post