ഗുജറാത്തി യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.ടെക് ഡയറി സയൻസിൽ ഇരട്ടമെഡലുമായി ഉന്നതവിജയം നേടിയ രാകേന്ദു സജിയെ അഭിനന്ദിച്ച് ജോസ് കെ മാണി

Spread the love
       
 
  
    

പാലാ:ഗുജറാത്തി യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.ടെക് ഡയറി സയൻസിൽ ഇരട്ടമെഡലുമായി ഉന്നതവിജയം നേടിയ പാലാ സ്വദേശിനി രാകേന്ദു സജിയെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വീട്ടിലെത്തി അഭിനന്ദിച്ചു. ഗുജറാത്തിലെ ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.ടെക് ഡയറി കെമിസ്ട്രിയിലാണ് ഒന്നാം റാങ്കോടെ ഡോ ആർ എസ് ശർമ്മ ഗോൾഡ് മെഡലും അമുൽ ഗോൾഡ് മെഡലും രാകേന്ദു നേടിയത്.
കെഎം മാണി ഫൗണ്ടേഷന്റെ പേരിലുള്ള മെമന്റോ ജോസ് കെ.മാണി രാകേന്ദുവിന് കൈമാറി. പാലാ മനത്താനത്ത് കുടുംബാംഗമാണ് രാകേന്ദു
.

പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ എന്നിവരും ജോസ്.കെ.മാണിയോടൊപ്പം ഉണ്ടായിരുന്നു

Facebook Comments Box

Spread the love