തവനൂര്‍ സെൻട്രല്‍ ജയിലില്‍ ഏറ്റുമുട്ടല്‍; അഞ്ചുപേര്‍ക്ക് പരിക്ക്
കുറ്റിപ്പുറം: തവനൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ തുടങ്ങിയ ഏറ്റുമുട്ടല്‍ വിവിധ സമയങ്ങളിലായി ഉച്ച വരെ നീണ്ടു.
തടവുകാര്‍ തമ്മിലുള്ള മുൻ വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി തവനൂര്‍ ജയിലിലാണ് കഴിയുന്നത്. വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍നിന്ന് ഈയിടെയാണ് സുനിയെ തവനൂരിലേക്ക് മാറ്റിയത്.
വിയ്യൂരിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു മാറ്റം. അന്ന് സുനിക്കൊപ്പം തവനൂരില്‍ എത്തിയവരില്‍ രണ്ടുപേര്‍ ബുധനാഴ്ചയിലെ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തവനൂര്‍ ജയിലില്‍ നേരത്തെയും തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
Facebook Comments Box