അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം പൊതു അവധി പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ചു .
രാമോത്സവമാണ് ജനുവരി 22 ന് നടക്കുന്നതെന്നും ദീപാവലി പോലെ എല്ലാവരും രാമക്ഷേത്ര പ്രതിഷ്ഠ ദിനവും ആഘോഷിക്കണമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് അന്നേദിവസം വിപുലമായ ആഘോഷങ്ങള്‍ നടത്തുമെന്നും സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ദീപങ്ങളാല്‍ അലങ്കരിക്കുമെന്നും വലിയ ഉത്സവത്തിന്‍റെ പ്രതീതിയിലാകും രാമക്ഷേത്ര പ്രതിഷ്ഠ ദിനം ആഘോഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മകരസംക്രാന്തി മുതല്‍ മതപ്രഭാഷണങ്ങള്‍ ആരംഭിച്ച് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ജനുവരി 22 ന് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും യു പി സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാ മദ്യവില്‍പ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.