Sun. Apr 28th, 2024

തോമസ്ചാഴികാടൻ എംപിയുടെ പരിശ്രമങ്ങൾ ഫലം കണ്ടു , പത്തു മാസങ്ങൾക്കു ശേഷം വീണ്ടും കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനം തുടങ്ങുന്നു. അഭിമാന നേട്ടമെന്ന് തോമസ് ചാഴികാടൻ എം.പി

Keralanewz.com

കോട്ടയം: . പുതുവത്സര സമ്മാ നമായി പാസ്പോർട്ട് സേവാ കേന്ദ്രം പുനപ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞ വാക്ക് പാലിക്കാ നായതിൽ സന്തോഷമുണ്ടെന്ന് തോമസ് ചാഴികാടൻ എം.പി. കോട്ടയത്ത് പാസ് പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരു ന്നു എം.പി.

2023 ഫെബ്രുവരി 16നാണ് കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലി കമായി നിർത്തി വയ്ക്കാൻ നിർദേശം വന്നത്. നിരന്തരമായ
ഇടപെടലുകൾക്കൊടുവിൽ പാസ്പോർട്ട് സേവാകേന്ദ്രം കോട്ടയത്ത് തന്നെ നിലനിർത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കർ ഉറപ്പു നൽകി. കോട്ടയത്ത് പുതിയ കെട്ടിടം ക ണ്ടെത്തിയെന്നും ഓഫിസ് പ്ര വർത്തനം ഒക്ടോബർ അവസാനം തുടങ്ങുമെന്നുമായിരുന്നു ഉറപ്പ്. എന്നാൽ അപ്രതീക്ഷിതമായ കാരണങ്ങളാൽ നീണ്ടുപോയി. വൈദ്യതി കണക്ഷൻ ആ യിരുന്നു പ്രധാന തടസം. ഹൈ ടെൻഷൻ പവർ ആവശ്യമായ തിനാൽ ജനറേറ്റർ, വയറിംഗ് എന്നിവ ആ രീതിയിൽ ക്രമീക
രിക്കേണ്ടി വന്നു. വയറിംഗ് പൂർത്തിയാക്കി സുരക്ഷാക്രമീകര ണങ്ങളുടെ പരിശോധനയ്ക്കായി ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിനെ സമീപിച്ചു. എന്നാൽ ചില കുറവുകൾ അവർ ചൂണ്ടിക്കാണിച്ചു.പള്ളത്തെ ഡെപ്യൂട്ടി ചീഫ് എൻജി നിയറെയും താൻ നേരിൽ കണ്ട് പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും ഡിസംബർ പകുതിയോടെ സേവാ കേന്ദ്രം സജ്ജമായത് അങ്ങനെയാണെന്നും തോമസ് ചാഴി കാടൻ വ്യക്തമാക്കി. പുതിയ പാസ്പോർട്ട് ഓഫീസിനായി പ്രയത്നിച്ച എല്ലാവരെയും എം.പി അനുമോദനങ്ങൾ അറിയിച്ചു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പാസ്പോർട്ട് ഓഫീസിന്റെ പേരിൽ എം പി യെ കടന്നാക്രമിച്ചവർക്കുള്ള മറുപടിയായി പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം മാറി.

Facebook Comments Box

By admin

Related Post