ജോസ് കെ. മാണിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്‌ത് എം.എം. ഹസന്‍
കോട്ടയം: ജോസ് കെ. മാണിക്കും കൂട്ടര്‍ക്കും യു.ഡി.എഫിലേക്കു മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും യു.ഡി.എഫ്.
കണ്‍വീനര്‍ എം.എം. ഹസന്‍.
“എല്‍.ഡി.എഫില്‍ ജോസ് കെ. മാണിയും കൂട്ടരും അസംതൃപ്‌തരാണ്. നിലവില്‍ കോട്ടയം ലോക്‌സഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്റേതാണ്. ഇത്തവണ സീറ്റ് നല്‍കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്‌തു തീരുമാനിക്കും. 25 നു ലോക്‌സഭാ സീറ്റ് ചര്‍ച്ചയാരംഭിക്കും. കൂടുതല്‍ സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യവും ചര്‍ച്ച ചെയ്യും.
അയോധ്യവിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടു വ്യക്‌തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്‍.എസ്.എസിന്റെ അഭിപ്രായം അവരുടേതുമാത്രമാണ്”- ഹസന്‍ പറഞ്ഞു.
Facebook Comments Box