ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.
കുഞ്ഞാലിക്കുട്ടി. അഭ്യൂഹങ്ങളൊന്നും വേണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
“അധിക സീറ്റ് എവിടെ വേണമെന്നു പാര്‍ട്ടി യോഗത്തിനുശേഷം തീരുമാനിക്കും. കേരളത്തിലെ സ്‌ഥാനാര്‍ഥിനിര്‍ണയം സാദിഖലി തങ്ങള്‍ തീരുമാനിക്കും. അയോധ്യ വിശ്വാസപരമായ കാര്യമാണ്. അതിനെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണം. രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടിനെ സ്വാഗതം ചെയ്യുന്നു”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Facebook Comments Box