പാര്‍ട്ടി നടപടിയില്‍ പരാതി നല്‍കും: പി. രാജു
കൊച്ചി: സാമ്ബത്തിക ക്രമക്കേടിന്റെ പേരില്‍ തനിക്കെതിരായി പാര്‍ട്ടി നടപടി സ്വീകരിച്ചതിനെതിരേ കണ്‍ട്രോള്‍ കമ്മിഷന് അപ്പീല്‍ നല്‍കാന്‍ സി.പി.ഐ.
മുന്‍ ജില്ലാ സെക്രട്ടറി പി. രാജു.
പാര്‍ട്ടിഫണ്ടില്‍നിന്ന് 73 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയെന്നാരോപിച്ചാണ് പി. രാജുവിനെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കിയത്.
അതേസമയം നടപടി ആരേയും ഇല്ലാതാക്കാനല്ലെന്നും തിരുത്തലിനുവേണ്ടിയാണെന്നും പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്‌തമാക്കി.
സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.എം. ദിനകരനാണ് തനിക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്ന് പി. രാജു ആരോപിച്ചു. ഒറ്റയ്‌ക്കു കിട്ടിയാല്‍ ദിനകരന്‍ തന്നെ അപായപ്പെടുത്തുമെന്നുപോലും ആശങ്കയുണ്ടെന്ന് രാജു പ്രതികരിച്ചു. എന്നാല്‍ പി. രാജു പാര്‍ട്ടിവേദിയില്‍ പരാതി പറയാതെ പരസ്യപ്രതികരണം നടത്തിയതിനെ കെ.എം.ദിനകരന്‍ വിമര്‍ശിച്ചു.
Facebook Comments Box