AccidentCelebrationKerala News

നിലമ്പൂർ പാട്ടുൽ സവത്തിനിടെ അപകടം ;മണ്ണെണ്ണ പന്തത്തിലേക്ക് തുപ്പുന്നതിനിടെ തീയാളി; ഫയര്‍ ഡാൻസിനിടെ യുവാവിന് പൊള്ളല്‍

Keralanewz.com

മലപ്പുറം: നിലമ്ബൂര്‍ പാട്ടുത്സവവേദിയില്‍ ഫയര്‍ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. തമ്ബോളം ഡാന്‍സ് ടീമിലെ സജിക്കാണ് പരിക്കേറ്റത്.വായില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീയിലേക്ക് തുപ്പുമ്ബോഴായിരുന്നു അപകടം ഉണ്ടായത്.

നിലമ്ബൂര്‍ നഗരസഭയും വ്യാപാരികളും സംഘടിപ്പിച്ച പാട്ടുത്സവം കാണാനായി നൂറ് കണക്കിന് ആളുകള്‍ എത്തിയിരുന്നു. ഗാനമേളയ്ക്കിടയ്ക്കിടെ തമ്ബോളം ഡാന്‍സ് ടീമിലെ സജി വായില്‍ മണ്ണെണ്ണ ഒഴിച്ച്‌ കൈയില്‍ കരുതിയ പന്തത്തിലേക്ക് തുപ്പുന്നതിനിടെ തീയാളി പടരുകയായിരുന്നു. ഒപ്പമുള്ളവരും കാണികളും ഓടിയെത്തിയാണ് തീയണച്ചത്.

പൊളളലേറ്റ സജിയെ ഉടന്‍ തന്നെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. സജിയ്ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Facebook Comments Box