മെട്രോ തൊടുപുഴക്ക് നീട്ടണം ; കേരളാ കോൺഗ്രസ് (എം)
തൊടുപുഴ: വ്യവസായിക നഗരമായ കൊച്ചിയുടെ ഉപഗ്രഹനഗരമായി വളർന്നുകൊണ്ടിരിക്കുന്ന തൊടുപുഴയിലേക്ക്കൊച്ചി മെട്രോ നീട്ടുവാൻ വരുന്ന ബഡ്ജറ്റിൽ തുക വകയിരുത്തണമെന്ന് കേരളാ കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തൊടുപുഴ നിന്നും എറണാകുളത്തേക്ക് പ്രതിദിനം പോയിവരുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഇതു വലിയ സഹായകരമാകും. ഗതാഗതക്കുരുക്കും യാത്രയുടെ കാലതാമസം ഒഴിവാക്കുവാനും മെട്രോ വരുന്നത് വഴി സാധിക്കും. തൊടുപുഴ മൂവാറ്റുപുഴ മേഖലയിൽ നിന്നും കൊച്ചിയിലേക്ക് വിവിധ പ്രദേശങ്ങളിലേക്കും പോകുന്ന ആളുകൾക്ക് ഏറ്റവും സൗകര്യപ്രദമായ യാത്രാ മാർഗമായി കൊച്ചി മെട്രോ മാറും. തൊടുപുഴ, മൂവാറ്റുപുഴ മേഖലയുടെ വളർച്ചയ്ക്കും ഈ മേഖലയിൽ പുതിയ ടൗൺഷിപ്പുകൾ വളർന്നു വരുന്നതിനും ഇതിടയാക്കും. മെട്രോ ആരംഭിച്ച സമയത്ത് സർക്കാർ ഉദ്ദേശിച്ചത് കൊച്ചി നഗരത്തിൽ നിന്നും 60 കിലോമീറ്റർ ചുറ്റളവിൽ റെയിൽ ഗതാഗതം സാധ്യമാക്കുന്നതിനാണ്. നിലവിൽ തൃപ്പൂണിത്തുറ ഹിൽപാലസ് വരെയാണ് മെട്രോ സർവീസുള്ളത്. കൊച്ചി നഗര ഹൃദയത്തിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് തൊടുപുഴ മൂവാറ്റുപുഴ മേഖലയിൽ നിന്നാണ്. ആയതിനാൽ മെട്രോ റെയിൽ നിർമ്മാണത്തിന്റെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി കൊച്ചി മെട്രോ തൊടുപുഴ വരെ നീട്ടുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകുന്നതിനും നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരികാട്ട്,അഡ്വ. മധു നമ്പൂതിരി,ജോസ് കവിയിൽ, അംബിക ഗോപാലകൃഷ്ണൻ, ഷാനി ബെന്നി, റോയ്സൺ കുഴിഞ്ഞാലിൽ,ശ്രീജിത്ത് ഒളിയറക്കൽ, മനോജ് മാമല, റോയ് പുത്തൻകുളം, പി ജി ജോയി, തോമസ് കിഴക്കേപറമ്പിൽ, ജോസ് പാറപ്പുറം ജോസ് മാറാട്ടിൽ,അഡ്വ. കെവിൻ ജോർജ്, ജോർജ് അറക്കൽ, സണ്ണി കടുത്തലകുന്നേൽ, ജോസി വേളാശേരിൽ, ജോസ് മഠത്തിനാൽ, ലിപ്സൺ കൊന്നക്കൽ, ഡോണി കട്ടക്കയം,റോയ് വാലുമ്മേൽ,ജെഫിൻ കൊടുവേലിൽ, തോമസ് വെളിയത്തുമാലിൽ, തോമസ് മൈലാടൂർ,അബ്രഹാം അടപ്പൂർ, ജോസ് കുന്നുംപുറം, കുര്യാച്ചൻ പൊന്നാമറ്റം, ബെന്നി വാഴചാരിക്കൽ,ജോഷി കൊന്നക്കൽ, ജെറാൽഡ് തടത്തിൽ,ജോൺസ് നന്തളത്ത്, ബാബുചൊള്ളാനി, ജോർജ് പാലക്കാട്ട്,സ്റ്റാൻലി കീത്താപ്പിള്ളിൽ,അനു ആന്റണി, ജോസ് ഈറ്റക്കകുന്നേൽ ജിജോ കഴിക്കച്ചാലിൽ, പി ജി സുരേന്ദ്രൻ,നൗഷാദ് മുക്കിൽ, ലാലി ജോസി ഡെൻസിൽ വെട്ടിക്കുഴിചാലിൽ,തുടങ്ങിയവർ പ്രസംഗിച്ചു.