Mon. May 6th, 2024

കണ്ടല സഹകരണ ബാങ്ക്‌ തട്ടിപ്പ്‌: ഭാസുരാംഗന്‍ ഒന്നാം പ്രതി

By admin Jan 20, 2024
Keralanewz.com

കൊച്ചി: കണ്ടല സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ കേസില്‍ എന്‍. ഭാസുരാംഗനെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ കുറ്റപത്രം സമര്‍പ്പിച്ചു.

മൂന്നു കോടി 22 ലക്ഷം രൂപയുടെ ക്രമക്കേട്‌ നടന്നതായി കുറ്റപത്രത്തില്‍ പറയുന്നു. സി.പി.ഐ. നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്‌, ഭാര്യ, മകള്‍ എന്നവരടക്കം ആറുപേരെയാണ്‌ ആദ്യഘട്ട കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിരിക്കുന്നത്‌.
എറണാകുളത്തെ പ്രത്യേക കോടതിയിലാണ്‌ 7,000 പേജ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. ഭാസുരാംഗന്‍ ബിനാമി പേരില്‍ കോടിക്കണക്കിനു രൂപ വായ്‌പയായി തട്ടിയെന്നും ആരോപണമുണ്ട്‌. കണ്ടല സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ഭാസുരാംഗന്‍ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്‌പയെടുത്തെന്നും ബാങ്കിന്‌ 57 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി സഹകരണ രജിസ്‌ട്രാറുടെ അനേ്വഷണത്തില്‍കണ്ടെത്തിയെന്നും ഇ.ഡി. പറയുന്നു. ഭാസുരംഗനും രണ്ടാംപ്രതി അഖില്‍ജിത്തും രണ്ടുമാസത്തിലേറെയായി ജയിലിലാണ്‌.

Facebook Comments Box

By admin

Related Post