സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി; നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചു
സൗജന്യ യൂണിഫോം പദ്ധതിയില്‍ തുണി നെയ്ത് നല്‍കിയ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍.
മുമ്ബ് 53 കോടി നല്‍കിയിരുന്നു.ഈ പദ്ധതി പ്രകാരം ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഒന്ന മുതല്‍ നാലാം ക്ലാസുവരെയുള്ള എയ്ഡഡ് സ്‌കൂളുകലിലെ കുട്ടികള്‍ക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം മുതല്‍ എരണാകുളം വരെയുള്ള ജില്ലകളില്‍ ഹാന്‍ക്‌സും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഹാന്‍വീവുമാണ് തുണി വിതരണം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് 6200 നെയ്ത്തുകാരും 1600 അനുബന്ധ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.
Facebook Comments Box