Kerala News

കെ എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു.

Keralanewz.com

തൊടുപുഴ: കേരള കോൺഗ്രസ് എം നേതാവും മുൻമന്ത്രിയുമായിരുന്ന കെഎം മാണിയുടെ 91 ആം ജന്മദിനം കേരള കോൺഗ്രസ് എം സംസ്ഥാന വ്യാപകമായി കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരമറ്റം മാധവം ബാലസദനത്തിൽ കാരുണ്യ ദിനം സംഘടിപ്പിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപാറ, പ്രൊഫ. കെ ഐ ആൻറണി, റെജി കുന്നംകോട്ട്, അഗസ്റ്റിൻ വട്ടകുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ. മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ, പ്രൊഫ.ജെസ്സി ആൻറണി, ഡോണി കട്ടക്കയം തുടങ്ങിയവർ നേതൃത്വം നൽകി.

Facebook Comments Box