Fri. May 17th, 2024

വീണയ്‌ക്ക് കുരുക്ക്‌ മുറുകുന്നു , എക്‌സാലോജിക്കിനെതിരായ അന്വേഷണം എസ്‌.എഫ്‌.ഐ.ഒക്ക്‌

By admin Feb 1, 2024
Keralanewz.com

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും വീണയുടെ ഐടി കമ്ബനിയായ എക്‌സാലോജിക്കുമെതിരായ സാമ്ബത്തിക കേസ്‌ അന്വേഷണത്തില്‍മാറ്റം.

എക്‌സാലോജിക്കിനെതിരായ ആര്‍.ഒ.സി. അന്വേഷണം എസ്‌.എഫ്‌.ഐ.ഒക്ക്‌ കൈമാറി. കോര്‍പറേറ്റ്‌ മന്ത്രാലയമാണ്‌ ഇതു സംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്‌. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ്‌ എസ്‌.എഫ്‌.ഐ.ഒ അന്വേഷിക്കുക. വലിയ സാമ്ബത്തിക കുറ്റങ്ങള്‍ അന്വേഷണങ്ങളാണ്‌ എസ്‌.എഫ്‌.ഐ.ഒക്ക്‌ സാധാരണ ഗതിയില്‍ കോര്‍പ്പറേറ്റ്‌ മന്ത്രാലയം നല്‍കാറുള്ളത്‌.
അന്വേഷണം കോര്‍പറേറ്റ്‌ ലോ സര്‍വീസിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെട്ട സംഘമായിരിക്കും നടത്തുക. ആര്‍.ഒ.സി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്‌ഥരും എസ്‌.എഫ്‌.ഐ.ഒ. അന്വേഷണ സംഘത്തിന്റെ ഭാഗമാകും. അറസ്‌റ്റിന്‌ അധികാരമുള്ള അന്വേഷണ ഏജന്‍സിയാണ്‌ എസ്‌.എഫ്‌.ഐ.ഒ. എന്നതിനാല്‍ കേസിന്റെ ഗൗരവമേറുകയാണ്‌.
എക്‌സാലോജിക്കിന്‌ എതിരായ എസ്‌.എഫ്‌.ഐ.ഒ. അന്വേഷണ പരിധിയില്‍ കെ.എസ്‌.ഐ.ഡി.സിയും ഉള്‍പ്പെടും. എക്‌സാലോജിക്ക്‌ – സി.എം.ആര്‍.എല്‍. ഇടപാട്‌ അന്വേഷണവും എസ്‌.എഫ്‌.ഐ.ഒയുടെ പരിധിയിലായിരിക്കും.

Facebook Comments Box

By admin

Related Post