Mon. May 20th, 2024

കേന്ദ്ര ബജറ്റ് ഇന്ന് ; കൃഷിക്കും ഗ്രാമീണ മേഖലകള്‍ക്കുമുള്ള പദ്ധതികള്‍ക്കു മുന്‍ഗണന ലഭിച്ചേക്കും

By admin Feb 1, 2024
Keralanewz.com

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് കര്‍ഷക, സംരഭക സൗഹൃദമായേക്കും.

ക്ഷേമ ചെലവുകള്‍ വര്‍ധിപ്പിക്കാനും അടുത്ത സാമ്ബത്തിക വര്‍ഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5% ആയി കുറയ്ക്കാനും സര്‍ക്കാര്‍ നടപടിയെടുത്തേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൃഷിക്കും ഗ്രാമീണ മേഖലകള്‍ക്കുമുള്ള പദ്ധതികള്‍ക്കു മുന്‍ഗണന ലഭിച്ചേക്കും. െനെപുണ്യ വികസനം, സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്തല്‍ എന്നിവയിലൂടെ കാര്‍ഷികമേഖലയുടെ സമഗ്രവളര്‍ച്ചയ്ക്കാകും ഊന്നല്‍. പണപ്പെരുപ്പം പോലുള്ള പ്രതിസന്ധികള്‍ നേരിടാനുള്ള നിര്‍ദേശം ബജറ്റിലുണ്ടാകും. ചെലവ് കുറഞ്ഞ ഭവനപദ്ധതികള്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിച്ചേക്കാം.

വിളകളുടെ ഉയര്‍ന്ന താങ്ങുവില, കൂടിയ വായ്പാവിഹിതം എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്. ഡിജിറ്റെലെസ്ഡ് ഇന്ത്യ, ഗ്രീന്‍ െഹെഡ്രജന്‍, ഇലക്‌ട്രിക് വാഹനങ്ങള്‍ (ഇവികള്‍) എന്നിവയുടെ വളര്‍ച്ചയ്ക്കും ഊന്നല്‍ ലഭിക്കും. പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തം, വിദേശ നിക്ഷേപ വ്യവസായ മോഡലുകള്‍ എന്നിവയ്ക്കു പ്രോത്സാഹനം കിട്ടാനിടയുണ്ട്. നികുതി ഘടനയിലും ആദായനികുതി നിരക്കിലും മാറ്റത്തിനും സാധ്യതയുണ്ട്. എന്നാല്‍, വമ്ബന്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ധനമന്ത്രി നല്‍കിയിരിക്കുന്ന സൂചന.

Facebook Comments Box

By admin

Related Post